പുന്നയൂർ: ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യം തച്ചു തകർക്കാൻ നോക്കുന്ന മോദി സർക്കാരിന് മതേതര ഇന്ത്യ മറുപടി നൽകുന്ന കാലം അതി വിദൂരമല്ലെന്നു മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ. സംഘപരിവാര്‍ ഭരണകൂടം മുസ്ലീം സമൂഹത്തെ രാജ്യത്ത് നിന്നും തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടക്കഴിയൂർ സ്കൂൾ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം അകലാട് ഒറ്റയിനിയിൽ സമാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. പി.എം ഹംസക്കുട്ടി, പി.കെ ഹനീഫ, എം.വി ഷെക്കീർ, സി.അഷ്റഫ്, കെ.കെ ഹംസക്കുട്ടി, മുട്ടിൽ ഖാലിദ്‌, അഷ്ക്കർ കുഴിങ്ങര, എ.വി അലി, കെ.കെ ശംസുദീൻ, കെ.കെ യൂസഫ് ഹാജി, വി.പി മൊയ്‌തു ഹാജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം സ്വാഗതവും ട്രഷറർ സി മുഹമ്മദാലി നന്ദിയും പറഞു. അസീസ് മന്നലാംകുന്ന്, കെ നൗഫൽ, പി ഷാഹിദ്, എം.കെ.സി ബാദുഷ, സി.എസ് സുൽഫിക്കർ, എ. കെ ഫാസിൽ, വി.എം റഹീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി