ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഹോച് മിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സായാഹ്നം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷനായി. എം ആർ രാധാകൃഷണൻ, ഷീജ പ്രശാന്ത്, പി വി സുരേഷ് കുമാർ, കെ കെ മുബാറക്ക്, കെ വി വിവിധ് എന്നിവർ സംസാരിച്ചു. ടി ടി ശിവദാസ് സ്വാഗതവും എ എച്ച് അക്ബർ നന്ദിയും പറഞ്ഞു