ചാവക്കാട് : ഗുരുവായൂർ ഫയർ സ്റ്റേഷനും സിവിൽ ഡിഫൻസ് അംഗങ്ങളും കൂടിച്ചേർന്ന് കോവിഡ് 19 സ്ഥിരീകരിച്ച അകലാടും പരിസര പ്രദേശങ്ങളിലെ പൊതുജന സമ്പർക്ക മേഖലകളും അണുവിമുക്തമാക്കി. പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, മസ്ജിദ്, അകലാട് സെന്റർ, വടക്കേക്കാട് പോലീസ് പരിസരം, പഞ്ചവടി എസ് ബി ഐ ബാങ്ക്, തുടങ്ങിയ പ്രദേശങ്ങൾ അണുവിമുക്ത മാക്കി. സോഡിയം ഹൈപ്പോ ക്‌ളോറൈറ് ലായനി തെളിച്ചാണ് അണു ശുദ്ധീകരണം നടത്തിയത്.
ചാവക്കാട് ടൗൺ, പോലീസ് സ്റ്റേഷൻ, കെ എസ് ഇ ബി ഓഫീസ്, മണത്തല സ്കൂൾ, സിവിൽ സ്റ്റേഷൻ, മത്സ്യ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളും നേരത്തെ ശുദ്ധീകരിച്ചുരുന്നു.
ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം, റഷീദ്, സിറിൻ, ജേക്കബ്, ഷാജു, രജി കുമാർ, സനിൽ കുമാർ, ഷെൽബിർ, നാസർ, കെ എസ് ശ്രുതി, ഹനീഫ, റാസിഖ്, കരീം, കണ്ണൻ, അസിൽ തുടങ്ങിയവർ അണുവിമുക്ത പ്രവർത്തനങ്ങളിൽ പങ്കാളികളായി.