ചാവക്കാട് : ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തി നശിച്ചത് മൈദയുമായി വന്ന ലോറി. പുതിയ പാലത്തിനു സമീപം ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു സംഭവം.
കോഴിക്കോട് നിന്നും മൈദ കയറ്റി വന്ന നേഷണൽ പെർമിറ്റ് ലോറി ചാവക്കാട്ടെ സൂപ്പർ മാർക്കറ്റിൽ മൈദ ഇറക്കി തിരിച്ചു പോകുമ്പോഴാണ് തീ പിടിച്ചത്. ലോറിയുടെ കേബിനിൽ നിന്നാണ് തീ കണ്ടത്.
ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
ലോറി ഡ്രൈവർ കണ്ണൂർ പയ്യൂർ സ്വദേശി ഷിഹാബ് അത്ഭുദകരമായാണ് രക്ഷപ്പെട്ടത്.
ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. ലോറിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപയും കത്തിനശിച്ചതായി പറയുന്നു