mehandi banner desktop
Chavakkad online

സ്നേഹവും സന്തോഷവും പങ്കുവെച്ച്ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ ഓണാഘോഷം

Ft

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃകയായി. അവിട്ടം ദിനത്തിൽ കുന്നംകുളം ചിറമനേങ്ങാട് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘എന്റെ വീട്’ കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം സ്നേഹവും സന്തോഷവും പങ്കുവെച്ചാണ് സംഘടന ഓണാഘോഷം സംഘടിപ്പിച്ചത്.​ഓണാഘോഷത്തോടനുബന്ധിച്ച് അന്തേവാസികൾക്കായി പ്രത്യേക ഓണസദ്യയും വിവിധ കലാപരിപാടികളും ഗാനാലാപനവും ഒരുക്കിയിരുന്നു. സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും അന്തേവാസികളോടൊപ്പം ചേർന്നതോടെ ആഘോഷം ഏറെ ശ്രദ്ധേയമായി.​യൂണിറ്റ് സെക്രട്ടറി സലീം ഐഫോക്കസ്, വൈസ് പ്രസിഡന്റ് നൗഷാദ് സി. എച്ച്, ജോയിന്റ് സെക്രട്ടറി സതീഷ് അപ്സര, മേഖല ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ഷാ, മേഖല ട്രഷറർ ഷബീർ ഡിജിമാക്സ്, ജില്ലാ കമ്മിറ്റി അംഗം ഫൈസൽ വി.എം, യൂണിറ്റ് കമ്മിറ്റി അംഗം ഉബൈദ് എൻ, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ ബാപ്പുനു വി. മുഹമ്മദ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.