എ കെ പി എ ജില്ലാ സംസ്ഥാന നേതാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : പുതുതായി സ്ഥാനമേറ്റ എ കെ പി എ ( ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ) ജില്ലാ സംസ്ഥാന നേതാക്കൾക്ക് ചാവക്കാട് മേഖല കമ്മറ്റി സ്വീകരണം നൽകി. മേഖല വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. ചാവക്കാട് മേഖലാ ഐ ഡി കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ നിർവഹിച്ചു. മുതുവട്ടൂർ ശിക്ഷക് സദൻ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മേഖല പ്രസിഡണ്ട് കെ.കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചാവക്കാട്, ഗുരുവായൂർ യൂണിറ്റൂകൾക്കുള്ള ഐ ഡി കാർഡുകൾ ചടങ്ങിൽ കൈമാറി. ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, മേഖല ഇൻ ചാർജ് ജീസൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖലാ സെക്രട്ടറി പി സി ഷെറി സ്വാഗതവും, മേഖല ട്രഷറർ ഷബീർ നന്ദിയും പറഞ്ഞു.

Comments are closed.