mehandi banner desktop
Chavakkad online

എ.കെ.പി.എ ചാവക്കാട്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Ft

​ചാവക്കാട്:  ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാട്ടുമ്മൽ നാലുമണിക്കാറ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റിലെ അംഗങ്ങൾ പങ്കുചേർന്നു. യൂണിറ്റ് പ്രസിഡന്റ് ആർ.പി മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മേഖല പ്രസിഡന്റ് കെ.കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

Jan oushadi

മേഖല സെക്രട്ടറി വി എൻ വിനോദ്, മേഖല ട്രഷറർ പി കെ ഷബീർ, ജില്ലാ കമ്മിറ്റി അംഗം വി എം ഫൈസൽ, ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ജോബി താമരയൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സലീം ഐഫോക്കസ് സ്വാഗതവും യൂണിറ്റ് ട്രഷറർ നിയാസ് കെ. എസ്  നന്ദിയും രേഖപ്പെടുത്തി.

Comments are closed.