മദ്യവും മയക്കുമരുന്നും സാമൂഹിക വിപത്ത്

അണ്ടത്തോട് : യുവതലമുറയുടെ ഭാവിയെ നശിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹ നന്മയുടെ ഘാതകരാണെന്ന് വടക്കേകാട് എസ് എച്ച് ഒ അമൃത് രംഗന്‍ അഭിപ്രായപ്പെട്ടു. ഒരു തലമുറയെ തിന്മയിലേക്കും, സാമൂഹ്യദ്രോഹ നടപടികളിലേക്കും നയിക്കുന്നത് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗമാണ്. രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവതലമുറയെ തെറ്റിലേക്ക് നീങ്ങാതെ നന്മയുടെ പാതയില്‍ വഴിനടത്തേണ്ടത് സാമൂഹ്യ ബാധ്യതയാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നാട്ടിലെ നിര്‍ധനരെ സഹായിക്കുന്ന ഖലീഫ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രസന്‍റ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ളബ്ബ് തങ്ങള്‍പടിയുടെ ലഹരി വിരുദ്ധ കാംപയിനിന്‍റെയും അകലാട് ഖലീഫ ട്രസ്റ്റിന്‍റെ അനാഥകള്‍ക്കുളള സാമ്പത്തിക സഹായവും, നിര്‍ധനര്‍ക്കുളള മരുന്ന് വിതരണവും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമൃത് രംഗന്‍.
ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മന്ദലാംകുന്ന് മുഹമ്മദുണ്ണിയും ഖലീഫ ട്രസ്റ്റ് അകലാട് ജനറല്‍ കണ്‍വീനര്‍ ടി കെ ഉസ്മാനും മുഖ്യ അതിഥികളായിരുന്നു.
കെ എച്ച് റാഫി അണ്ടത്തോട് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ കാംപയിന്‍റെ ബോധവല്‍കരണ സന്ദേശം കെ എച്ച് ഹനീഫ, ടി എം ഇല്യാസ് എന്നിവര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ എച്ച് ആബിദ്, സജിത ജയന്‍, സി ബി റഷീദ് മൗലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖലീഫ ട്രസ്‌റ്റ് അകലാടിന്‍റെ നിര്‍ധന രോഗികള്‍ക്കുളള മരുന്നുകള്‍ ഷംനാദ് പളളിപ്പാട്ടും, സാമ്പത്തിക സഹായം ഉവൈസ് ചോലയിലും ഏറ്റുവാങ്ങി.
അന്‍സാര്‍ പളളത്ത്, ഷമീര്‍ പണിക്കവീട്ടില്‍, നിഷാദ് കാര്യാടത്ത്, നൗഫല്‍ പൂളക്കല്‍, ബനിയാസ് അക്കു, സവാദ് പണിക്കവീട്ടില്‍, ഷരീഫ് നാലകത്ത്, ഫസലു ഐനിക്കല്‍, അജ്മല്‍ കല്ലയില്‍, അലിമോന്‍ എ, കബീര്‍ പൂളക്കല്‍, അജു, സുലൈമാന്‍, അനസ് ഷമീര്‍, നാസിം കാര്യാടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഷക്കീര്‍ പൂളക്കല്‍ സ്വാഗതവും മുബഷിര്‍ കണ്ണത്തയില്‍ നന്ദിയും പറഞ്ഞു

Comments are closed.