കുഴിങ്ങര: യുണൈറ്റഡ് നയണ്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ മന്ദലാംകുന്ന് നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുഴിങ്ങര സി.എച്ച്.എം. മൈതാനത്താണ് ടൂര്‍ണമെന്റ് നടക്കുന്നത്. രാത്രി 8.30നാണ് മത്സരം ആരംഭിക്കുക. 16 ദേശീയ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.