ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പ് – സ്വർണ്ണ പെരുമഴയുമായി മൂന്നാം വാർഷികാഘോഷം
ചാവക്കാട് : ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മൂന്നു വർഷം മുൻപ് രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ ഡ്രൈവർമാർക്ക് തണലായി പ്രവർത്തിക്കുന്ന നാനൂറിലധികം അംഗങ്ങളുള്ള സംഘമായി ഇതിനോടകം വളർന്നു കഴിഞ്ഞു. വാഹനങ്ങൾ വഴിയിൽ ബ്രേക്ക്‌ഡൗണായാൽ ഡ്രൈവർമാർക്ക് തുണയാകുന്നത് മുതൽ അംഗങ്ങളിലാരെങ്കിലും മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നത് വരെയുള്ള സേവനങ്ങൾ എ കെ ജെ ഡി എച്ച് ഗ്രൂപ്പിന്റെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുത്തിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുടെ പഠന സഹായവും ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണവും നടന്നു വരുന്നുണ്ട്.
മൂന്നാം വാർഷികത്തോടനുബന്ധിച്ച് സാന്ത്വന പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗോൾഡ് ചലഞ്ച് സ്വർണ്ണ നെറുക്കെടുപ്പിന്റെ കൂപ്പൺ വിതരണം ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. എ കെ ജെ ഡി എ മൂന്നാം വാർഷിക സമ്മേളനം ജനുവരി 26 ന് തൃശൂർ അമല ചിറ്റിലപ്പിള്ളി അമ്മിണിഅമ്മ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
എ കെ ജെ ഡി എച്ച് ഗ്രൂപ്പിന്റെ ഭാരവാഹികളായ അബ്ബാസ് വടക്കേകാട് ( പ്രസിഡന്റ് ), ബാഷാ റാഫി ചാവക്കാട് കോട്ടപ്പുറം ( ജനറൽ സെക്രട്ടറി ), പ്രേജൻ വാടാനപ്പിള്ളി ( രക്ഷധികാരി ), വർഗീസ് ആടാട്ട് ( വൈസ് പ്രസിഡന്റ് ), ജോർജ് വലപ്പാട് ( കോഡിനേറ്റർ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.