ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ചാവക്കാട്: കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ ഏറ്റവും വലിയ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026-27 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ‘ഒറ്റയ്ക്ക് നിൽക്കലല്ല, ഒരുമിച്ചു നിൽക്കലാണ് ശക്തി’ എന്ന സന്ദേശവുമായാണ് ഈ വർഷത്തെ ക്യാമ്പയിൻ നടക്കുന്നത്.ചാവക്കാട് യൂണിറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ എ.കെ.പി.എ ചാവക്കാട് മേഖല സെക്രട്ടറി വിനോദ് വി. എൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഇസ്മയിൽ ആർ.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സലീം ഐഫോക്കസ് സ്വാഗതവും ട്രഷറർ നിയാസ് കെ.എസ് നന്ദിയും രേഖപ്പെടുത്തി. യൂണിറ്റ് പിആർഒ സമീർ എൻ പി ആശംസകൾ നേർന്നു സംസാരിച്ചു

ഫോട്ടോഗ്രാഫി മേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, അംഗങ്ങൾക്കിടയിൽ ഐക്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. അസംഘടിതമായി നിൽക്കുന്ന ഫോട്ടോഗ്രാഫർമാരെയും അനുബന്ധ തൊഴിൽ ചെയ്യുന്നവരെയും സംഘടനയുടെ ഭാഗമാക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Comments are closed.