ഇ വി മുഹമ്മദാലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

ചാവക്കാട്: ദേശീയപാത സമര സമിതി സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. അകലാട് സിദുഖുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ആക്ഷൻ കൗൺസിൽ ചാവക്കാട് മേഖല കമ്മിറ്റി മേഖല ചെയർമാൻ വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹാഷിം ചേന്ദാമ്പിള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു.

വിവിധ കക്ഷി പ്രതിനിധികളായ ടി.കെ. സുധീർ കുമാർ,വി.എ. ഷംസുദ്ധീൻ (സി.പി.ഐ), കെ. കെ.ഹംസ കുട്ടി (മുസ്ലിം ലീഗ്), കെ. വി. ഷാനവാസ്, കെ നവാസ് (കോൺഗ്രസ് ), ഒ. കെ. റഹീം (വെൽഫയർ പാർട്ടി ), സി. വി. സുരേന്ദ്രൻ (മത്സ്യ തൊഴിലാളി കോൺഗ്രസ് ), പി. കെ. സെയ്താലിക്കുട്ടി ( എൽഡിഎഫ് കൺവീനർ), ഷെഹിദ് (എസ്ഡിപിഐ), വി. എച്ച് കരീം ( പി ഡി പി), എം വി ഷക്കീർ, ( സ്നേഹ ധാര ), ഐ. മുഹമ്മദാലി, ടി.എൽ സന്തോഷ്, സി.ആർ ഉണ്ണികൃഷ്ണൻ, കുമാർ, പി.കെ. നൂറുദ്ധീൻ, ജലീൽ കാര്യാടത്ത്, സി. കെ. ശിവദാസൻ, മുസ്തഫ പുതിയേടത്ത് എന്നിവർ സംസാരിച്ചു. സി. ഷറഫുദീൻ സ്വാഗതവും ഉസ്മാൻ അണ്ടത്തോട് നന്ദിയും പറഞ്ഞു.
കുറച്ചു നാളുകളായി അസുഖ ബാധിതനായി കിടപ്പിലായിരുന്ന അകലാട് ഒറ്റയിനി വാളങ്ങാട്ട് പറമ്പിൽ ഇ വി മുഹമ്മദലി (67) തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: സഫിയ. പരേതയായ സുഹറ. മക്കൾ : ശാന്യാസ് (ദുബായ് ), ഷബ്‌ന, നിഷിത, ഷംനാസ് (യു കെ), ഷഹനാസ് (സിങ്കപ്പൂർ), ഹസീം (ദുബായ്). മരുമക്കൾ : അബ്ദുൽ ഹബീമ്, അബൂബക്കർ, ഷഹീന, ഷഹനാസ്. കബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് അകലാട് ജുമാമസ്ജിദ് ഖബസ്ഥാനിൽ കബറടക്കി.

Comments are closed.