mehandi new

ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിൽ മാസ്കിന് ആവശ്യകതയേറി – മാസ്‌ക് നൽകി അല്ലാമ ഇഖ്ബാൽ സമിതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർ: കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടുകയും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കുകയും ചെയ്‌ത സാഹചര്യത്തിൽ മന്ദലാംകുന്ന് അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബ്ബ് സൗജന്യമായി മാസ്‌ക് വിതരണം ആരംഭിച്ചു. അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്കാരിക സമിതിയുടെ പോഷക ഘടകമാണ് ഫാമിലി ക്ലബ്ബ്. ഫാമിലി ക്ലബ്ബിലെ വനിത അംഗങ്ങളാണ് വൈസ് ചെയർപേഴ്‌സണും ജില്ല പഞ്ചായത്ത് മെമ്പറുമായ ടി.എ അയിഷയുടെ നേതൃത്വത്തിൽ മാസ്‌ക് തയ്ച്ച് വിതരണത്തിനായി പ്രവർത്തകർക്കു നൽകിയത്. മന്ദലാംകുന്ന് പ്രദേശത്തേ വീടുകളിലാണ് വിതരണം ചെയ്യുന്നത്.
ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ സമിതി പ്രസിഡണ്ട് കെ.കെ ഇസ്മായിൽ, ഉപദേശക സമിതി അംഗം കെ.എം ഷറഫുദ്ധീൻ എന്നിവർക്ക് മാസ്ക് നല്കി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഫാമിലി ക്ലബ്ബ് ചെയർമാൻ പി.എ നസീർ, സമിതി ജനറൽ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ്, വി.എ അബൂബക്കർ, പി.എം യൂനസ്, ടി.എം ജിൻഷാദ്, കെ.ബി ബാദുഷ എന്നിവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം ടി.എ അയിഷയെ കൂടാതെ ഫാമിലി ക്ലബ്ബ്‌ വനിത അംഗങ്ങളായ നസീമ അബൂബക്കർ, ഫാത്തിമ മുസ്‌തഫ, ഷാജിത ഷാഹു എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക് തയ്ച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.