mehandi new

ലോക്ക്ഡൗൺ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കൂട്ട പ്രാർഥന-കീഴ്ശാന്തിക്കെതിരെ നടപടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ലോക്ക് ഡൗൺ  ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കൂട്ട പ്രാർഥനക്ക് നേതൃത്വം നൽകിയ കീഴ്ശാന്തിക്കെതിരെ നടപടി. കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന്‍ കീഴ്ശാന്തിയെ  ചുമതലയിൽ നിന്ന് തത്ക്കാലത്തേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 10 നാണ് ക്ഷേത്രത്തിലെ കീഴ്ശാന്തിമാരുടെ നേതാവ് കീഴേടം രാമന്‍ നമ്പൂതിരി കോവിഡ് മഹാമാരിക്കെതിര കൂട്ട പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ മറ്റു കീഴ് ശന്തിക്കാരും കാവല്‍ക്കാരുമടക്കം മുപ്പതോളം പേർ  കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.   ഭഗവാന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് കത്തിച്ചുവെച്ചാണ് പ്രാര്‍ത്ഥന നടത്തിയത്.
സംഭവം ഇന്റലിജന്‍സ് വിഭാഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഇടപെട്ടാണ്  നടപടി.

ഇതിനിടയില്‍ വിഷുക്കണി ദര്‍ശനത്തിനായി 25 വി ഐ പി കള്‍ക്ക് സ്പെഷല്‍ പാസ് നല്‍കാനുള്ള നീക്കവും കളകടര്‍ തടഞ്ഞു.  പകരം ചടങ്ങിന് ആവശ്യമായ 25 പേരെ മാത്രം അനുവദിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴക്കാര്‍,   കീഴ്ശാന്തിമാര്‍,  വാദ്യക്കാര്‍,  കാവല്‍ക്കാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും ക്ഷേത്രം ഡിഎ,   മാനേജര്‍,  അസിസ്റ്റന്റ് മാനേജര്‍,  രണ്ട് സെക്യുരിറ്റി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്,  മറ്റുള്ളവര്‍ പ്രവേശിക്കാതിരിക്കാനായി ക്ഷേത്ര നട പോലിസ് ബന്തവസ്സിലാക്കി. ക്ഷേത്ര പരിസരത്തേക്ക് ഭക്തർ എത്താതിരിക്കാനുള്ള നടപടികൾ കർശനമാക്കി. നടകളിലേക്കുള്ള പ്രവേശന മാർഗങ്ങളിൽ ബാരിക്കേഡ് കെട്ടിയിട്ടുണ്ട്
അതെ സമയം ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതെ ക്ഷേത്രം അടച്ചിട്ട സമയത്തും ക്ഷേത്ര ജീവന ക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. നൂറോളം ജീവനക്കാരാണ് ഇപ്പോഴും ക്ഷേത്രത്തില്‍ ഡ്യൂട്ടിയില്‍ ഉള്ളത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Meem travels

Comments are closed.