വയനാടിന് ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ കൈത്താങ്ങ്

ഒരുമനയൂർ : ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞ വയനാടിനെ ചേർത്തു പിടിച്ചു കൊണ്ട് ആൽഫ സെൻട്രൽ കമ്മിറ്റി തുടങ്ങുന്ന പാലിയേറ്റീവ് കെയർ സെന്ററുകൾക്കായുള്ള ധന സമാഹരണത്തിലേക്ക് ചാവക്കാട് ലിങ്ക് സെന്റർ വകയായുള്ള ഒരു ലക്ഷം രൂപ റിഹാബിലിറ്റേഷൻ ചെയർമാൻ തൽഹത്ത് പടുങ്ങൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ കെ. എം. നൂർദ്ദീന് കൈമാറി. ശംസുദ്ധീൻ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ ചെയർമാൻ എൻ. കെ. ബഷീർ, സെന്ററൽ കമ്മിറ്റി ചെയർമാൻ കെ. എം.നൂർദ്ദീൻ, വൈസ് പ്രസിഡന്റ് എ വി മുഷ്ത്താഖ് അഹ്‌മ്മദ് എന്നിവർ സംസാരിച്ചു.

ബെസ്റ്റ് പെർഫോമർക്കുള്ള മെമോന്റോ ചെയർമാനിൽ നിന്ന് ഫിസിയോ തെറാപ്പിസ്റ്റ് നിവേദ്യയും വളണ്ടിയർ ജിംഷിയും ഏറ്റു വാങ്ങി. കമ്മിറ്റി ഭാരവാഹികളായ ഫിയാസ് അലങ്കാർ, എ സി. കമറുദ്ധീൻ, പി. സി. മുഹമ്മദ് കോയ, പി. കെ. ഷൈമോൻ, വി. കെ. സൈനുൽ ആബിദീൻ, മെഹബൂബ് ആർ. എസ്, എൻ. ഉബൈദ്, അഷ്‌റഫ് കുഴിപ്പന, റഷീദ് പൂളക്കൽ, ഹസീന അഷ്‌റഫ്, പി. പി. നൗഷാദ്, ഷാജിത ബഷീർ, ശംഷാദ്, സബീന, അർവ ബാബു, ഫഹീമ സലീം തുടങ്ങിയർ നേതൃത്വം നൽകി..
ജനറൽ സെക്രെട്ടറി എ വി ഹാരിസ് സ്വാഗതവും ട്രഷറർ എ വി നിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു.

Comments are closed.