mehandi new

ആൽഫ പാലിയേറ്റീവ് കെയർ ഫിസിയോ രോഗികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ഫിസിയോ – പുനർജ്ജനി രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി ആൽഫ വോളിന്റിയർമാരുമൊത്ത് ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. രണ്ട് ബസ്സുകളിലായി തൃശൂർ – പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്കും പീച്ചി ഡാമിലേക്കുമായിരുന്നു വിനോദ യാത്ര.

planet fashion

സ്ട്രോക്ക് പോലെയുള്ള രോഗങ്ങളാൽ ശരീരത്തിന്റെ അംഗ ചലന പരിമിതിയിൽ പ്രയാസപ്പെട്ട് പൊതു സമൂഹത്തിലേക്ക് ഇറങ്ങാൻ കഴിയാതെ വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഫിസിയോ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഏറെ ആനന്ദം പകരുന്നതായിരുന്നു ആൽഫയൊരുക്കിയ വിനോദ യാത്ര. യാത്രക്കിടെ കേരള മാപ്പിള കലാ അക്കാദമിയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.

ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡന്റ്‌ എൻ. കെ. ബഷീർ , ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ്‌ കോയ, ട്രെഷറർ തെൽഹത്ത് പടുങ്ങൽ, ടൂർ കൺവീനർ ഏ. വി. ഹാരിസ്, ഡോക്ടർ നിമ്മി ക്‌ളീറ്റസ്, ഹസീന അഷ്‌റഫ്‌ കുഴിപ്പന, വി. കെ. സൈനുൽ ആബിദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.