അമൽ ഇംഗ്ലീഷ് സ്കൂളിൽ കുരുന്നുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിലെ യുകെജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ഫരീത അൻസാരി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ റസ്സാക്ക് പാറയിൽ, സിസിഎ കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ കുന്നുംകാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാജുവേഷൻ ഗൗണും ക്യാപ്പും അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ വേദിയിൽ വെച്ച് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.എൽകെജി വിദ്യാർത്ഥികളായ ഇസ്ന ഇബ്രാഹിം സ്വാഗതവും, മുഹമ്മദ് ഹസൻ, കെൻസ മറിയം എന്നിവർ അവതരണവും നിർവ്വഹിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അനുഭവക്കുറിപ്പുകളും ചടങ്ങിന് മാറ്റുകൂട്ടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി നന്ദി പ്രസംഗത്തോടെ സമാപിച്ചു


Comments are closed.