mehandi new

അംബേദ്കര്‍ ഗ്രാമം പദ്ധതി – ഒറ്റതെങ്ങ് നഗറില്‍ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി

fairy tale

ഒരുമനയൂർ : ഗുരുവായൂർ എം.എല്‍.എയുടെ ശുപാര്‍ശയെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ ഒറ്റതെങ്ങ് നഗറിൽ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി.   ഒറ്റതെങ്ങ് നഗറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ  എന്‍.കെ അക്ബര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 37 പട്ടികജാതി വിഭാഗക്കാരുടെ വീടുകള്‍ നവീകരിക്കും. കൂടാതെ റോഡ് റീടാറിംഗ്, കാനകളുടെ നിര്‍മ്മാണം, കാനകളുടെ അറ്റകുറ്റപണി,  എല്ലാ വീടുകളിലും മാലിന്യ നിര്‍മ്മാര്‍ജ്ജന സൌകര്യം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സംസ്ഥാന നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍വ്വഹണ ചുമതല. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി രവീന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍   ഷൈനി ഷാജി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ. ടി ഫിലോമിന, വാര്‍ഡ് മെമ്പര്‍  ഹസീന അന്‍വര്‍, പട്ടികജാതി വികസന ഓഫീസര്‍  നൈന ബേബി, നിര്‍മ്മിതി കേന്ദ്ര ഓവര്‍സിയര്‍ നവനീത  തുടങ്ങിയവര്‍ പങ്കെടുത്തു.

Royal footwear

Comments are closed.