mehandi new

ആമിയെത്തി – അവിശ്വസനീയമായ വേഷപ്പകര്‍ച്ചയില്‍ മഞ്ജു വാര്യര്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍ക്കുളം : കമലാ സുരയ്യയുടെ കഥ പറയുന്ന ആമിയുടെ ചിത്രീകരണത്തിനു തുടക്കം കുറിക്കുന്നതിന് പുന്നയൂര്‍ക്കുളം തീര്‍മാതളച്ചുവട്ടിലെത്തിയ മഞ്ജു വാര്യരുടെ വേഷപ്പകര്‍ച്ച ആമിയുടെ കുടുംബത്തെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി. പട്ടണം റഷീദിന്റെ കരവിരുതില്‍ ആമിയായെത്തിയ മഞ്ജു വാര്യരെ കാണുമ്പോള്‍ അമ്മയെ കാണുന്നത് പോലെ തന്നെ അനുഭവപ്പെടുന്നതായി കമലാസുരയ്യയുടെ മകന്‍ ജയസൂര്യ പറഞ്ഞു.
പുന്നയൂര്‍ക്കുളത്ത് ഓര്‍മകള്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്റെ ചുവട്ടില്‍നിന്ന് കമല സുരയ്യയുടെ ജീവിതം പകര്‍ത്തുന്ന ആമിക്ക് ഇന്നലെ തുടക്കമായി.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ അവതരിപ്പിക്കുന്നത്. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നുവെന്നാണ് ആമിയുടെ തുടക്കത്തെക്കുറിച്ച് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ആമിയാകുന്നു…ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാര്‍ഥനകളോടെ ആമിയാകുന്നു.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്തു വച്ച് നടക്കും. തുടര്‍ന്ന് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ചിത്രീകരണത്തിന്റെ അടുത്തഭാഗം. കമല സുരയ്യയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകള്‍ക്കായി മഞ്ജുവാര്യര്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ചിത്രീകരണത്തിന് ഇടവേളനല്‍കുന്നത്.
നേരത്തേ ബോളിവുഡ് താരം വിദ്യ ബാലനെയായിരുന്നു കമല സുരയ്യയുടെ വേഷം അവതരിപ്പിക്കാന്‍ സിശ്ചയിച്ചിരുന്നത്. വിദ്യ അപ്രതീക്ഷിതമായി പിന്മാറിയതിനെ തുടർന്നാണ് മഞ്ജുവിന് നറുക്ക് വീണത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/03/WhatsApp-Image-2017-03-25-at-9.18.31-AM.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.