Header

രണ്ടര പതിറ്റാണ്ടിനു ശേഷം ഷോഡുമോൻ അമ്മയുടെ സ്വന്തം നീർമാതളഭൂമിയില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം: മലയാളത്തിൻറെ പ്രിയകഥാകാരി കമലാ സുരയ്യയുടെ മൂന്നാമത്തെ മകൻ ജയസൂര്യയാണ് നാലാപ്പാട്ടെ ബന്ധുക്കളുടെയും പുന്നയൂർക്കുളത്തെ കുട്ടുകാരുടെയും സ്വന്തം ഷോഡു. ജയസൂര്യ എന്ന് മുഴുവനായി വിളിക്കാനുള്ള പ്രയാസം കാരണം മാതാവ് കമല തന്നെയിട്ട പേരാണ് ഷോഡുവെന്നത്.
സുരയ്യയുടെ അവസാന കാലം ജയസൂര്യയോടൊപ്പം അദ്ദേഹത്തിൻറെ പൂനെയിലെ ഫ്ലാറ്റിലായിരുന്നു. കഥാകാരിയെ കാണാനും സാഹിത്യ അക്കാദമിക്ക് അവരുടെ പേരിലുള്ള ഭൂമിയുടെ രേഖ കൈപ്പറ്റാനും സുകുമാർ അഴിക്കോടും എം മുകുന്ദനും പുരുഷൻ കടലൂണ്ടിയും എത്തിയത് ഈ ഫ്ലാറ്റിലായിരുന്നു. രോഗബാധിതയായി സുരയ്യ ലോകത്തോടു വിടപറഞ്ഞപ്പോൾ വിലക്കുകളും, എതിർപ്പുകളും പലതുമുണ്ടായിട്ടും ഭൗതിക ശരീരം മലയാളക്കരയിലേക്ക് നൽകാനും പാളയം പള്ളിയിൽ ഖബറടക്കാനും സമ്മതം നല്‍കിയത് ജയസൂര്യയുൾപ്പടെയുള്ള അവരുടെ മക്കളായിരുന്നു.
മാതാവിന്റെ വിയോഗശേഷവും ഇടക്കിടെ കേരളത്തിലെത്തിയിരുന്നു ജയസൂര്യ. കഴിഞ്ഞ ആറ് മാസം മുമ്പ് പാളയം പളളി ഖബർ സ്ഥാനിലെ സുരയ്യയുടെ ഖബറിടത്തിൽ സന്ദർശിച്ചിരുന്നുവെങ്കിലും പുന്നയൂർക്കുളത്ത് അദ്ദേഹമെത്തിയത് എന്നാണെന്ന് ഒരു ഓർമ്മയുമില്ല. ഇരുപത്തഞ്ച് വർഷമായി എന്ന് ഓർത്തെടുത്തത് സുരയ്യയുടെ കുഞ്ഞമ്മ നാലാപ്പാട്ട് അമ്മിണിയമ്മയുടെ മകൻ അശോകൻ നാലാപ്പാടാണ്. ഷോഡുവിന്റെ വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞുമായി അമ്മിണിയമ്മയെ കാണാനാണ് അവസാനമായി പുന്നയൂർക്കുളത്തെത്തിയതെന്ന് അശോകൻ ഓർക്കുന്നു. സുരയ്യയുടെ ജീവിതം അഭ്രപാളിയിലാക്കുന്നതിന്റെ ആദ്യ ചിത്രീകരണം നീർമാതള ഭൂമിയിൽ നിന്നായതിനാൽ സംവിധായകൻ കമലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹമെത്തിയത്. പ്രിയപ്പെട്ട ഷോഡോയെ കാണാൻ അശോകന്‍ മകൾ സരിതയുമായി കാത്തു നിന്നിരുന്നു. ഒപ്പം കമലയുടെ സഹോദരൻ ഡോ. മോഹൻദാസിൻറെ മകൻ മാധവചന്ദ്രനുമുണ്ടായിരുന്നു. ചെറിയമ്മ സുലോചന നാലാപ്പാട്ടുമായാണ് ജയ സൂര്യ നീർമാതള ഭൂമിയിലെ ഷൂട്ടിംഗ് സ്ഥലത്തെത്തിയത്.
ദൂരെ നിന്ന് തന്നെ കമൽ സമീപത്തേക്ക് ഓടി ചെന്ന് കൈപിടിച്ച് സ്വാഗതം ചെയ്ത് സുരയ്യയുടെ പേരിൽ എഴുതപ്പെട്ട മൂന്ന് നിലയിലുയർന്ന് നിന്ന സ്മാരക സമുച്ചയത്തിലേക്ക് ആനയിച്ചു. അവിടെ ഉമ്മറത്ത് കഥാകാരി സാറാ തോമസും സിനിമാ താരം കെ.പി.എ.സി ലളിതയേയും കണ്ട് വണങ്ങിയാണ് അകത്തേക്ക് പ്രവേശിച്ചത്. മുന്നിലെ മതിലിൽ പതിച്ച മാതാവിന്റെ ചിത്രത്തിനു മുന്നിൽ കുറേ നേരം നിന്നാണ് പിന്നീട് ഷൂട്ടിംഗ് തിരക്കിലേക്ക് അദ്ദേഹം ഇറങ്ങിയത്. ആദ്യ ചിത്രീകരണത്തിന് ആമിയായി മഞ്ജുവാര്യരെത്തിയപ്പോൾ ആ വേഷത്തെക്കുറിച്ച് ചെറിയമ്മ സുലോചനയെപ്പോലെ തന്നെ ജയസൂര്യയും പറഞ്ഞു. ഒരു വ്യത്യാസവുമില്ല… ഗംഭീരമായിരിക്കുന്നു. ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ മഞ്ജു ചെയ്യേണ്ട വിധം, അമ്മയെക്കുറിച്ചുള്ള ചെറിയ ചെറിയ കാര്യങ്ങൾ അദ്ദേഹം കമലിനെ മനസിലാക്കി. ചിത്രത്തിൻഖെ കഥ മുഴുവൻ കമൽ വിശദീകരിച്ചതായി ജയസൂര്യ പറഞ്ഞു. പുറത്ത് സംഘ് പരിവാർ മേഖലയിൽ നിന്നുള്ള എതിർപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സൗമ്യനായി അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു കാര്യവുമില്ല. ഈ സിനിമയിൽ അമ്മയുടെ പൂർണ്ണ ചരിത്രമുണ്ട്. ഇത് ഓസ്ക്കാറിലേക്ക് അയക്കണമെന്നാണ് തൻറെ ആഗ്രഹം. കാരണം വിദേശ നാടുകളിൽ കമലാദാസിനെ അറിയാം, അവരുടെ പേര് നോബേൽ സമ്മാനത്തിന് ലിസ്റ്റ് ചെയ്യപ്പെട്ടതും.
പൂനെയിൽ ബിസിനസിനൊപ്പം ഒരു ഓൺലൈൻ മാഗസിനും ജയസൂര്യ നടത്തുന്നുണ്ട്.

ഖാസിം സയിദ്

ഫോട്ടോ : കമലാ സുരയ്യയുടെ ചിത്രത്തിനു മുന്നില്‍ മകന്‍ ജയസൂര്യ(ഷോഡുമോന്‍)യും കമലും 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.