കടപ്പുറം : കോവിഡ്-19 മഹാ മാരി മൂലമുണ്ടായ ലോക് ഡൌൺ പശ്ചാത്തലത്തിൽ അഞ്ചങ്ങാടി മഹല്ല് കമ്മിറ്റി, മഹല്ലിലെ ജാതിമത ഭേദമന്യേ മുഴുവൻ കുടുംബാംഗങ്ങൾക്കുമുള്ള പെരുന്നാൾ ദിവസത്തെ ഭക്ഷണത്തിന് മാംസമടക്കമുള്ള വിഭവങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ 8 മണിക്ക് അഞ്ചങ്ങാടി തൻവീറുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ വെച്ച് മഹല്ല് പ്രസിഡന്റ് സി. എച്ച്. റഷീദ് ആദ്യ കിറ്റ് അബ്ദുള്ള കുട്ടിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു ജനറൽ സെക്രട്ടറി പി.എം. മുജീബ്, ട്രഷറർ ഐ.കെ. അബൂബക്കർ, ഭാരവാഹികളായ പി.ഹസൈനാർ ഹാജി, എ. കെ.കാദർഷ, ടി.എം. മുബാറക് മാസ്റ്റർ, ടി. ആർ. കാദർ, പി.കെ അലിക്കുഞ്ഞി, സി.ബി. എ. അസീസ്, ലത്തീഫ് അറക്കൽ, സി.കെ. ആലു, ഫർഷാദ്. എ.കെ ഷൗക്കത്ത്, സി. കെ. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു