ചാവക്കാട് : ഉമ്മുൽഖുവൈൻ കെഎംസിസി യുടെ സഹകരണത്തോടെ ചാവക്കാട് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാൾ ധനസഹായം പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഉമ്മുൽഖുവൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര മുഖ്യാതിഥിയായി സംസാരിച്ചു. ചാവക്കാട് മുൻസിപ്പൽ മുസ്‌ലിംലീഗ് പ്രസിഡണ്ട് ജലീൽ വലിയകത്ത് വിതരണത്തിനുള്ള ഫണ്ട് മുൻസിപ്പൽ ജ:സെക്രട്ടറി ഹനീഫ് ചാവക്കാടിന് കൈമാറി.
വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സെജീർ, എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് സ്വാലിഹ്, ഹാഷിം മാലിക് എന്നിവർ സന്നിഹിതരായി.