അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി

പുന്നയൂർക്കുളം: അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി. വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക റസിയ, സൈഫുന്നീസ, മറ്റു ഭാരവാഹികളായ ശ്രീനിവാസൻ, നാസർ, മുനീറ റഷീദ്, മുസ്‌തഫ, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് അധ്യാപകരായ സബിത, മിനി, നിഷ, ലിജി, റംഷി, ശബ്ന എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനദാനം നടത്തി.

Comments are closed.