അങ്കണവാടികൾ പ്രവേശനോത്സവത്തിനൊരുങ്ങുന്നു – കുഞ്ഞുങ്ങൾക്ക് വീടുകളിൽ ചെന്ന് ഉപഹാരം നൽകി എ എൽ എം എസ് സി അംഗങ്ങൾ

കടപ്പുറം : നവംബർ ഒന്നിന് അങ്കണവാടികളിൽ പ്രവേശനോത്സവം. പുതിയ കുഞ്ഞുങ്ങളുടെ അഡ്മിഷന് മുന്നോടിയായി എ എൽഎം എസ് സി (Anganwadi Level Monitoring and Support Committee )അംഗങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ വീടുകളിൽ ചെന്നുകണ്ട് ഉപഹാരങ്ങൾ നൽകി. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പത്താം നമ്പർ അംഗൻവാടിയുടെ പരിധിയിലുള്ള ഫായിസ് ഫൈസൽ, അയിഷ മെഹ്‌സിൻ എന്നിവർക്ക്, കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി പി മൻസൂർ അലി, അങ്കണവാടി ടീച്ചർ സ്മിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രഹ്മണ്യൻ, എ എം എൽ എസ് സി അംഗങ്ങളായ പി വി ഹൈദർ അലി, പി വി ഫൈസൽ, ആശാവർക്കർ ഉഷ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

മൂന്നു വയസ്സ് പ്രായമാവുമ്പോഴാണ് അങ്കണവാടികളിൽ കുഞ്ഞുങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത്. ആറു വയസ്സ് വരെ തുടരുകയും ചെയ്യാം. കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 30 അങ്കണവാടികളാണ് ഉള്ളത്.

Comments are closed.