മൃഗ സംരക്ഷണം; 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത്
കടപ്പുറം : മൃഗ സംരക്ഷണ മേഖലയിൽ 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. 2024-2025 വർഷത്തിൽ 10 പദ്ധതികളിലായി 2502000 രൂപയാണ് മൃഗസംരക്ഷണ മേഖലയിൽ ചെലവഴിക്കുന്നത്. ക്ഷീരകർഷകർക്ക് വേണ്ടി കടപ്പുറം മൃഗാശുപത്രിയിലേക്ക് നാലു ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത് ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപി മൻസൂർ അലി അധ്യക്ഷത വഹിച്ച ഈ വർഷത്തെ പ്രധാന പദ്ധതികളെ ക്കുറിച്ചും ക്ഷീരകർഷകർക്കും മറ്റു കർഷകർക്കും ലഭിക്കുന്ന വിവിധയിനം ആനുകൂല്യങ്ങളെക്കുറിച്ചുംവിശദീകരണവും ചർച്ചയും നടന്നു. വാർഡ് മെമ്പർ ബോഷി ചാണശ്ശേരി, ഐശ്വര്യ ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ഇസ്മായിൽ ആർ കെ, വെറ്റിനറി സർജൻ ഡോ. സെബി, വെറ്റിനറി അസിസ്റ്റന്റ് സെബി, ക്ഷീര കർഷകർ എന്നിവർ പങ്കെടുത്തു.
Comments are closed.