
ഗുരുവായൂര്‍ : കഴിഞ്ഞ ദിവസം തെക്കേനടയില്‍ലെ മഹാരാജ ജങ്ഷനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന അജ്ഞാതന്‍ മരിച്ചു. 65 വയസോളം പ്രായം തോന്നിക്കുന്നയാളാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കുഴഞ്ഞ് വീണത്. ആക്ടസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Comments are closed.