mehandi new

പുന്നയൂരിൽ നടന്ന ഐ ഗ്രൂപ്പ് രഹസ്യയോഗം മറ്റൊരു വിഭാഗം ഐ ഗ്രൂപ്പ് പ്രവർത്തകർ അലങ്കോലപ്പെടുത്തി

fairy tale

ചാവക്കാട്: പുന്നയൂരിൽ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ ഐ ഗ്രൂപ്പ് യോഗം അലങ്കോലപ്പെട്ടു. എടക്കഴിയൂർ താഹാനി മീറ്റിംഗ് സെന്ററിലാണ് ഡിസിസി സെക്രട്ടറി എം.വി. ഹൈദരാലിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നത്. വിവരമറിഞ്ഞ് കോൺഗ്രസ്സ് മുൻ ബ്ലോക്ക് സെക്രട്ടറി ലിയാഖത്തലി മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം ഐ ഗ്രൂപ്പ് പ്രവർത്തകർ രഹസ്യ യോഗ സ്ഥലത്തേക്ക് കടന്ന് ചെന്ന് യോഗം തടസ്സപ്പെടുത്തി. തുടർന്ന് ഇരുവിഭാഗം തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു യോഗം അലങ്കാരപ്പെട്ടു. കെ പി സി അംഗം ഗോപപ്രതാപൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പ് നേതാവാണ് ലിയാഖത്തലി.

planet fashion

മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഐപി രാജേന്ദ്രൻ, ആർ വി മുഹമ്മദ്‌കുട്ടി, ഹസ്സൻ മന്ദലാംക്കുന്ന്, പുന്നയൂർ പഞ്ചായത്തിൽ നിന്നും വിജയിച്ച ചില കോൺഗ്രസ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കോൺഗ്രസും ലീഗും ഒത്തൊരുമിച്ചു പ്രവർത്തിച്ച് പുന്നയൂർ പഞ്ചായത്തിൽ യുഡിഎഫ് നേടിയ വിജയത്തെ ഗ്രൂപ്പ്‌ കളിച്ചു നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ലിയാഖത്തലി മന്ദലാംകുന്ന് പറഞ്ഞു.

Comments are closed.