ചാവക്കാട്: പാർലമെന്റിലും, രാജ്യസഭയിലും ചർച്ച പോലും ചെയ്യാതെ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾ പാസ്സാക്കിയത് കർഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ഉസ്മാൻ എടയൂർ അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടപ്പിച്ച കൃഷിയിടങ്ങളിൽ മോദിയുടെ കോലം നാട്ടിയുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായുരുന്നു അദ്ദേഹം.

താങ്ങു വില പോലും പ്രഖ്യാപിക്കാതെ മാർക്കറ്റ് വിലയിൽ നിന്ന് താഴെ വിലയിട്ട് കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്യുന്ന നീക്കം എന്ത് വില കൊടുത്തും ചെറുത്ത് തൊൽപ്പിക്കുമെന്നും കർഷകരെ അണിനിരത്തിയാകും ഇനിയുള്ള സമരമെന്നും മുന്നറിയിപ്പ് നൽകി.

മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി നസീഫ് യൂസഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് സുഹെൽ തങ്ങൾ അധ്യക്ഷത വഹിച്ചു, എം.സി ഗഫൂർ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്ക്കർ കുഴിങ്ങര, സി.എസ് സുൽഫിക്കർ, റിയാസ് ചാവക്കാട്, ഷാഫി ഇടക്കഴിയൂർ, അസീസ് മന്നാലാംകുന്ന്, ടി.ആർ ഇബ്രാഹിം, പി.കെ അലി, കബീർ ഫൈസി, ഹുസൈൻ എടയൂർ, എം.കെ.സി ബാദുഷ, സലീം ബദർപ്പള്ളി, അൻസാർ ഹമീദ് എന്നിവർ സംസാരിച്ചു.