mehandi banner desktop

യുദ്ധവിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു; ലോകസമാധാനത്തിനായി ഇന്ത്യ ഇടപെടണം – എം എസ് എസ്

fairy tale

​ചാവക്കാട്: സാമ്രാജ്യത്ത സയണിസ്റ്റ് യുദ്ധകൊതിയും ഭീകരതയും ലോകസമാധാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ സമാധാനം ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൺവെൻഷൻ ആവശ്യപ്പെട്ടു. ലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

planet fashion

​ആഗോള സാമ്പത്തിക ക്രമത്തെ അപ്പാടെ തകിടം മറിക്കുന്ന രീതിയിൽ യുദ്ധം വ്യാപിക്കുന്നത് തടയാൻ ഇന്ത്യൻ ഗവൺമെന്റ് ശക്തമായ നിലപാട് സ്വീകരിക്കുകയും നയതന്ത്രപരമായ ഇടപെടലുകൾ നടത്തുകയും വേണം. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള സ്വാധീനം സമാധാന ചർച്ചകൾക്കായി പ്രയോജനപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

​എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എസ്. നിസാമുദ്ദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാരീസ് കെ. മുഹമ്മദ്, എ.വി. മുഹമ്മദ് അഷ്റഫ്, ഹക്കീം ഇംബാറക്ക് തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.