ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംങ് ബ്രിഡ്ജ് നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട് : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംങ് ബ്രിഡ്ജ് സ്ഥാപിച്ച് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെയ് മൂന്നിന് ഒരുമണിക്ക് മുൻപായി സമർപ്പിക്കണം.
500 രൂപയാണ് അപേക്ഷ ഫോറത്തിന്റെ വില. അപേക്ഷകർ 25000 രൂപ നിരത ദ്രവ്യം കെട്ടിവെക്കണം.
അന്നേ ദിവസം തന്നെ രണ്ടുമണിക്ക് അപേക്ഷകൾ തുറന്നു പരിശോധിക്കും.

ഇതുമായി ബന്ധപ്പെട്ട പ്രീ ബിഡ് മീറ്റിംഗ് ഈ മാസം 26 ന് രാവിലെ 11 മണിക്ക് പ്രസ്തുത സെന്ററിൽ നടക്കും.
പ്രോജക്റ്റിന്റെ വിശദാംശങ്ങളെക്കുറിച്ച് അറിയാനും പ്രോജക്റ്റ് മാനേജറിനോടോ കരാർ മാനേജരോടോ ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരമാണ് പ്രീ ബിഡ് മീറ്റിംഗ്.
കൂടുതൽ വിവരങ്ങൾക്ക് 0487 2320800 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പൂമല ഡാം പെടൽ ബോട്ടിങ് നടത്തിപ്പിനും ഡി ടി പി സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 10000 രൂപയാണ് നിരത ദ്രവ്യമായി കെട്ടിവെക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട പ്രീ ബിഡ് മീറ്റിംഗ് ഈ മാസം 25 ന് രാവിലെ 11 മണിക്ക് പ്രസ്തുത സെന്ററിൽ നടക്കും

Comments are closed.