mehandi new

അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

fairy tale

ചാവക്കാട്:  ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  ചാവക്കാട് മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

planet fashion

അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.   അപേക്ഷകൾ ഡിസംബർ 16  ശനിയാഴ്ച വൈകീട്ട് 5 മണി വരെ  ചാവക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക ചാവക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  ചാവക്കാട്  മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്.  പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.  

Comments are closed.