mehandi new

ഭാര്യയേയും ഭാര്യ മാതാവിനേയും മര്‍ദ്ധിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

fairy tale
ഫൈസല്‍
ഫൈസല്‍
planet fashion

ചാവക്കാട്: ഭാര്യയേയും, ഭാര്യ മാതാവിനേയും, മര്‍ദ്ധിച്ച യുവാവിനെ അറസ്റ്റു ചെയ്തു. തിരുവത്ര ബേബി റോഡില്‍ ആലുങ്ങല്‍ ഫൈസലി(37)നെയാണ് ചാവക്കാട് എസ് ഐ  എം.കെ രമേഷ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ ഭാര്യ മാതാവ് ദ്വാരക ബീച്ച് പാലക്കല്‍ ആച്ചു (53), ഭാര്യ ഷരീഫ (30) എന്നിവരെ മര്‍ദ്ധിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഫൈസല്‍ ഭാര്യയെ നിരന്തരമായി  മര്‍ദ്ധിച്ചിരുന്നതായി പോലീസ് പറയുന്നു. മുമ്പ് ഒരു തവണ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് താലൂക്കാസ്പത്രിയില്‍ ഷരീഫയെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും  മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഫൈസല്‍ ഉറപ്പ് നല്‍കിയതിനാല്‍  താക്കീത് നല്‍കി പോലീസ്  ഇയാളെ പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍  ഫൈസല്‍ വീണ്ടും മര്‍്ദ്ധനം തുടങ്ങിയപ്പോള്‍ ഭാര്യ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സ്‌റ്റേഷനില്‍ വരാന്‍ ഫൈസല്‍ കൂട്ടാക്കിയില്ല.  ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഭാര്യ വീട്ടിലെത്തിയ ഫൈസല്‍ ശരീഫയേയും മാതാവിനെയും വീണ്ടും മര്‍ദ്ധിച്ചത്. പരിക്കേറ്റ ആച്ചു ചാവക്കാട് താലൂക്കാസ്പത്രിയില്‍ ചികിത്‌സയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.