mehandi new

അർജന്റീന – മുന്നോട്ടു പോവണോ നാട്ടിലേക്ക് തിരിക്കണോ, ഇന്ന് പാതിരാക്ക് ലുസൈൽ സ്റ്റേഡിയം ആ കഥ പറയും

fairy tale

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിൽ നിന്നും ആദ്യം പുറത്താകുന്ന മുൻനിര ടീം എന്ന മുറുമുറുപ്പിന് മറുപടിയുമായി ഇന്ന് അർദ്ധ രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയും കൂട്ടരും വീണ്ടും ഇറങ്ങും.
മെക്സിക്കൊയുമായി ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 നാണ് പോരാട്ടം.
നിർണായക പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫുഡ്‌ബോൾ ലോകം അർജന്റീനിയൻ ആരാധകരുടെ ഹൃദയമിടിപ്പിനൊപ്പം ആകാംക്ഷയിലാണ്.

planet fashion

നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, അർജന്റീനയെ വീഴ്ത്തിയ സൗദി എന്നിവരുടെ തീ പാറും കളികൾ കാണാനിരിക്കുമ്പോഴും കാൽപന്ത് കളി ആരാധകരുടെ ചിന്തകൾ പാതിരാക്ക് പിറക്കാനിരിക്കുന്ന അർജന്റീനിയൻ ചിന്ത് കളെകുറിച്ചാണ്.

മെക്‌സിക്കോ അർജന്റീനയ്‌ക്ക് ഒരു പാരയാകാൻ സാധ്യതയുണ്ട്, ആക്രമണോത്സുഖമായിരിക്കും അവരുടെ കളി. ഇരുവശത്ത് നിന്നും അവർ അർജന്റീനയെ ഞെരുക്കും അവസാന മൂന്ന് പൊസിഷനിൽ മെക്സിക്കൻ താരങ്ങൾ ഒന്നിച്ചു കളിച്ചാൽ അർജന്റീന വിയർക്കും.

ഖത്തറിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വലിയ ആരാധകരുള്ളതിനാൽ ലുസൈൽ സ്റ്റേഡിയത്തിൽ തകർപ്പൻ അന്തരീക്ഷമായിരിക്കും. ചാവക്കാട് ഉൾപ്പെടെ ഫുട്ബോൾ ലോകം ഉറ്റു നോക്കുന്ന കളിയാട്ടം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം.

അർജന്റീനൻ താരം എമിലിയാണോ മാർട്ടിനെസ് (Emiliano Martínez ) ഇന്നത്തെ കളിയെ പറ്റി കൃത്യമായി പറഞ്ഞു ഈ കളി ഞങ്ങൾക്ക് ഫൈനലാണ്.
മുന്നോട്ടു പോവണോ നാട്ടിലേക്ക് തിരിക്കണോ, ഇന്ന് പാതിരാക്ക് ലുസൈൽ സ്റ്റേഡിയം ആ കഥ പറയും.

Macare health second

Comments are closed.