ചാവക്കാട് : കാറിനു സൈഡുകൊടുക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കാര്‍ഡൈവറെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത ബൈക്ക് യാത്രികരായ രണ്ടു പ്രതികളില്‍
ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പാലുവായ് കോതകുളങ്ങര വടാശേരി രാജേഷ് ( 40) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ 14 നാണ്
സംഭവം നടന്നത്. ചിറ്റാട്ടുകര അരിക്കപറമ്പില്‍ നിശാന്താണ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. കേസില്‍ ഒരാളെ കൂടി കിട്ടാനുണ്ട്.