ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എല്ലാ മാസവും നല്‍കി വരാറുള്ള വിധവകള്‍ക്കുള്ള പെന്‍ഷനും ഡയാലിസ്
രോഗികള്‍ക്കുള്ള ധന സഹായ വിതരണവും നടന്നു. സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.ആണ്‍ മക്കളില്ലാത്ത 200 വിധവകള്‍ക്കാണ് പെന്‍ഷന്‍ നല്‍കുത്. പഞ്ചായത്തിലെ നിര്‍ധനരായ
രോഗികള്‍ക്കും, ഡയാലിസ് രോഗികള്‍ക്കുമാണ് ധനസഹായം നല്‍കുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് തെക്കരകത്ത് കെരീം ഹാജി ആദ്ധ്യക്ഷത വഹിച്ചു. ഷെഫീക് ഫൈസി
കായംകുളം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പി.വി.ഉമ്മര്‍ കുഞ്ഞി, പി എം മുജീബ് , വി.കെ. കുഞ്ഞാലു ഹാജി, ആര്‍ .കെ .ഇസ്മാഈല്‍, വി.പി.മന്‍സൂറലി, സി സി
മുഹമ്മദ്, സി .എസ്. മുഹമ്മദുണ്ണി, വി .എം.മനാഫ്, ബി .കെ. സുബൈര്‍ തങ്ങള്‍, പി. എ .അഷ്‌കറലി, പണ്ടാരി കുഞ്ഞിമുഹമ്മദ്, ബി പി വി തങ്ങള്‍, ഷൈല മുഹമ്മദ്, ഷംസിയ താഫീഖ്, ശീബ രതീഷ് ,
അസീസ് സി ബി, സുനിത മങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.