പാവറട്ടി: നാട്ടു മാമ്പഴക്കാലത്തിനായി കുട്ടികളുടെ വിത്തേറ് പരിസ്ഥിതി സംഘടനായായ എപാര്‍ട്ടി (അസോസിയേഷന്‍ ഫോര്‍ പ്രമോട്ടിംങ്ങ് എവയര്‍നെസ് റിസര്‍ച്ച് & ട്രയിനിംങ്ങ് ഇന്‍ എജുക്കേഷന്‍)ന്‍റെ നേതൃത്വത്തില്‍ നടന്നു. പുത്തൂര്‍ ഡെ കെയര്‍ സ്കൂൾ പരിസരത്താണ് വിത്തേറിനായി നാട്ടുമാവിൻ ചുവട്ടിൽ ഒത്തുകൂടിയത്. മാഞ്ചോട്ടില്‍നിന്നും മാങ്ങണ്ടികൾ ശേഖരിച്ച് വിതരണം ചെയ്തു. മഴക്കാലത്തിനു മുൻപ് ഓരോ വീട്ടിലും കട്ടികളുടെ നേതൃത്വത്തിൽ ഓരോ നാട്ടു മാവെങ്കിലും വെച്ചു പിടിപ്പിക്കാനൊരുങ്ങുകയാണ് കുട്ടികൾ. പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിമിത നിര്‍വ്വഹിച്ചു. എപാര്‍ട്ട് കോ ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍ അദ്ധ്യക്ഷത വഹിച്ചു. പേളി ജോണ്‍സന്‍, റോഷ്നി എന്നിവര്‍ നേതൃത്വം നൽകി.