ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നല്‍കാമെന്ന് ഉറപ്പുനല്‍കി ഒരലക്ഷം തട്ടിയ ആള്‍ അറസ്റ്റില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ബാങ്കില്‍ നിന്നും വായ്പയെടുത്ത് നല്‍കാമെന്നേറ്റ് പണം തട്ടിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര ഉള്ളാപ്പിള്ളില്‍ വീട്ടില്‍ സജു(44)വിനെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ.സാബു പി.എസ്. എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ വെട്ടിലകായില്‍ ശ്രീവിദ്യ എന്നയാളുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും ഹൗസിങ് ലോണ്‍ ശരിയാക്കി നല്‍കാന്‍ സഹായിക്കാമെന്നേറ്റ് ഒരു ലക്ഷം രൂപ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കഴിഞ്ഞ ഡിസംബറിലാണ് ഒരാഴ്ചകൊണ്ട് ചാവക്കാട്ടെ ബാങ്കില്‍ നിന്നും 35 ലക്ഷം രൂപയുടെ ഹൗസിങ് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി ഇയാള്‍ പരാതിക്കാരിയില്‍നിന്നും പണം കൈപ്പറ്റിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലോണിന്റെ കാര്യത്തില്‍ തീരുമാനമാവാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. പ്രതി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പണം തട്ടിയ കേസില്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ ഇയാള്‍ക്കും ഭാര്യക്കുമെതിരെ രണ്ട് കേസുള്ളതായി പോലീസ് പറഞ്ഞു. ബാങ്കില്‍ നിന്നും വായ്പയെടുത്ത് നല്‍കാമെന്നേറ്റ് പണം തട്ടിയെ കേസില്‍ ഇയാള്‍ക്കെതിരെ വേറെയും പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിണ്ട്. സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ അധികമെന്ന് പോലീസ് പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.