ഗുരുവായൂര്‍: വെങ്കിടങ്ങ് പാടൂര്‍ നടുവില്‍ പുരക്കല്‍ ക്ഷേത്രത്തില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പഞ്ചോല സ്വദേശി പട്ടി ചാക്കോ എന്നറിയപ്പെടുന്ന പൊന്നച്ചന്‍ (40) ആണ് അറസ്റ്റിലായത്.

രണ്ടംഗ സംഘമാണ് കഴിഞ്ഞ 14ന് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത്. കൂട്ടുപ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
മൂന്നര പവന്‍ സ്വര്‍ണവും ഒരു വിലകൂടിയ മൊബൈല്‍ ഫോണും 18,000 രൂപയും മാത്രമേ പ്രതിയില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള സ്വര്‍ണം കോയമ്പത്തൂരില്‍ വില്‍പന നടത്തി എന്നാണ് പോലീസിനോട് പറഞ്ഞത്. ഗുരുവായൂര്‍ സി.ഐ ഇ ബാലകൃഷ്ണന്‍, പാവറട്ടി എസ്.ഐ അരുണ്‍ ഷാ യുടെ നേതൃത്വ ത്തിലുള്ള അന്വേഷണ സംഘമാണ് പട്ടി ചാക്കോയെ അറസ്റ്റ് ചെയ്തത്