കുടുംബശ്രീയെ പഠിക്കാൻ അരുണാചൽ പ്രദേശ് സംഘം ഗുരുവായൂരിലെത്തി
ഗുരുവായൂർ നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ’ സംരംഭങ്ങളെപ്പറ്റി പഠിക്കാൻ അരുണാചൽ പ്രദേശിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഗുരുവായൂരിൽ എത്തി. ടീം ക്യാപ്റ്റൻ ലിച്ചാ സാഹുവിൻ്റെ നേതൃത്വത്തിലുള്ള 25 അംഗ ടീമിനെ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേർസൺ ഷൈലജ സുധൻ, ക്ലീൻ സിറ്റി മനേജർ കെ. എസ് ലക്ഷ്മണൻ, സി ഡി എസ് ചെയർപേർസൺമാരായ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയി, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ മാനേജർ ഹരിതഷിജിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്റർ, ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബയോപാർക്ക് എന്നിവിടങ്ങളിലെ പ്രവർത്തനം നേരിൽ കണ്ട് മനസ്സിലാക്കി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും സംബന്ധിച്ച് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് വിശദീകരിച്ചു.
Comments are closed.