mehandi new

അസ്സാബിഖൂന പുരസ്കാരം അബൂബക്കര്‍ ശര്‍വാനിക്ക്

fairy tale

20-04-16  Aboobacker Sarvaaniചാവക്കാട് : ഇസ്‌ലാമിക അനുഷ്ടാന കര്‍മ്മ മേഖലയില്‍ ആധികാരികമായി അവലംബിക്കാന്‍ പര്യാപത്മായതും മലയാള ഭാഷയിലും അറബി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടതുമായ രചനകള്‍ക്കായി ഏര്‍പ്പെടുത്തിയ അസ്സാബിഖൂന പുരസ്കാരം സുന്നിവോയ്സ് പത്രാധിപ സമിതിയംഗം അബൂബക്കര്‍ ശര്‍വാനി എഴുതിയ ‘നിസ്കാര പാഠശാല’ക്ക് നല്‍കാന്‍ തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ജില്ല എസ്.എസ്.എഫിന്‍്റെ ആദ്യകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് അസ്സാബീഖൂന. 120 രചനകളില്‍ നിന്നായി വെന്മേനാട് മുദരിസ് ടി.പി അബൂബക്കര്‍ മുസ്ളിയാര്‍, പി.എസ്.കെ ബാഖവി, ഉമര്‍ മുസ്ളിയാര്‍ കടങ്ങല്ലൂര്‍ എന്നിവരടങ്ങിയ ജൂറി സംഘമാണ് പുരസ്ക്കാരാര്‍ഹമായ രചന തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിലാ ഫലകവും അടങ്ങുന്ന പുരസ്ക്കാര വിതരണം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടിന് ചാവക്കാട് വ്യാപാര ഭവനില്‍ നടക്കുന്ന പൊതു ചടങ്ങില്‍ മാടവന ഇബ്രാഹിംകുട്ടി മുസ്ളിയാര്‍ നിര്‍വഹിക്കും. കേരളാ ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് പി.കെ ബാവ ദാരിമി ഉദ്ഘാടനവും ജില്ലാ പ്രസിഡണ്ട് ഷംസുദ്ധീന്‍ ഒതളൂര്‍ അധ്യക്ഷതയും വഹിക്കുന്ന പരിപാടിയില്‍ സിറാജ് ദിനപത്രം മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുള്ള, ജൂറി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ കെ.വി സെയ്തുമുഹമ്മദ്, ആര്‍.വി എം ബഷീര്‍ മൗലവി, കെ.കെ മുഹമ്മദ് മുസ്ളിയാര്‍ എന്നിവര്‍ പങ്കെടുത്തു

Ma care dec ad

Comments are closed.