mehandi banner desktop

ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നേരെ കയ്യേറ്റം – ഭരണകക്ഷി അംഗങ്ങൾക്കെതിരെ പരാതി

fairy tale

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ സെക്രട്ടറി അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി പരാതി. ഭരണ കക്ഷി അംഗങ്ങളായ മനോജ്‌, എറിൻ ആന്റണി എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരെയാണ്‌ പരാതി.

planet fashion

ലോകകപ്പ് ഫുഡ്‌ബാൾ മത്സരം ബിഗ് സ്ക്രീൻ കാഴ്ച ഒരുക്കുന്നതിന് ഒരുമാസത്തോളം ടൗൺ ഹാൾ അനുവദിക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ്‌ കയ്യേറ്റം. ഇന്ന് തിങ്കളാഴ്ച 12 മണിയോടെ സെക്രട്ടറിയുടെ ചേമ്പറിൽ വെച്ചാണ് സംഭവം. നഗരസഭക്ക് റവന്യു നഷ്ടം സംഭവിക്കാത്ത വിധത്തിലേ ടൗൺ ഹാൾ നൽകാൻ കഴിയൂ എന്നായിരുന്നു സെക്രട്ടറിയുടെ നിലപാട് എന്നാൽ സൗകര്യ സ്ഥാപനത്തിനു വേണ്ടി ഹാൾ ഒരുമാസത്തോളം സൗജന്യമായി നൽകണമെന്നായിരുന്നു കൗൺസിലർമാരുടെ ആവശ്യം. പ്രശ്നക്കാർക്കെതിരെ പോലീസിൽ പരാതിപ്പെടുമെന്ന് സെക്രട്ടറി പറഞ്ഞു.

നഗരസഭ ഉദ്യോഗസ്ഥനെതിരെ ഭരണകക്ഷി കൗൺസിലർമാരിൽ നിന്നുണ്ടായ കയ്യേറ്റം ദൗർഭാഗ്യകരമാണെന്ന് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് പറഞ്ഞു.

Comments are closed.