തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്

ചാവക്കാട് : തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെയാണ് അക്രമിച്ചത്. പരിക്കേറ്റ തൊട്ടാപ്പ് സ്വദേശികളായ പുതുവീട്ടില്‍ അന്‍വര്‍ ഭാര്യ സക്കീന (40), എടശേരി ഹൈദ്രോസ് ഭാര്യ ആമിനു (50), ആലുങ്ങല്‍ ബീവാത്തു (58), പുതു ശങ്കരന്‍ ഭാര്യ ജാനകി (70 ), പുതുവീട്ടില്‍ പാത്തുമ്മു (60), പുതുവീട്ടില്‍ ഹനീഫ ഭാര്യ ഷരീഫ (45), താവേറ്റി ശിവദാസ് ഭാര്യ മണി (43), പുതുവീട്ടില്‍ ഹംസ ഭാര്യ ബീവാത്തുമ്മ (50), പുത്തന്‍ പുരയില്‍ സലാം ഭാര്യ ആമിന (43), പണിക്കവീട്ടില്‍ ഹനീഫ (51), രായമരക്കാര്‍ വീട്ടില്‍ ഉമ്മര്‍ ഭാര്യ താഹിറ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരനെല്‍ കൃഷിക്കായി കിളച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ ബോള്‍ കളിക്കുകയും ജോലിക്ക് തടസ്സം സംഭവിക്കുകയും ചെയ്തിരുന്നു. കുട്ടികളായതിനാല്‍ നിരവധി തവണ പന്ത് തൊഴിലാളികള്‍ തന്നെ എടുത്തു കൊടുക്കുകയും കിളച്ചിട്ട സ്ഥലത്തേക്ക് വരരുതെന്നും പറഞ്ഞിരുന്നു. വീണ്ടും കളി തുടര്‍ന്നപ്പോള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ രക്ഷിതാക്കളില്‍ ചിലര്‍ തൊഴിലാളികളോട് ക്ഷോഭിക്കുകയും കയ്യേറ്റം നടത്തുകയുമായിരുന്നെന്നു പറയുന്നു. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Comments are closed.