mehandi new

നബിദിന റാലിക്കിടെ സംഘര്‍ഷം – നാലു പേര്‍ക്ക് പരിക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : നബിദിന റാലിയില്‍ സംഘര്‍ഷം നാലു പേര്‍ക്ക് പരിക്ക്. തിരുവത്ര പുത്തന്‍കടപ്പുറം ത്വാഹാ മദ്രസ്സാ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന റാലിക്കിടെയാണ് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞു ആക്രമണം നടത്തിയത്. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിടണ്ട്, ഹനീഫ വധക്കേസിലെ സാക്ഷികള്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഹനീഫയുടെ പിതൃസഹോദരന്റെ മകന്‍ അണ്ടത്തോട് ചാലില്‍ അസലം(26), ഹനീഫ വധക്കേസിലെ സാക്ഷി തെരുവത്ത് ഫൈസല്‍ (21), ചിന്നക്കല്‍ അഷറഫിന്റെ മകന്‍ ഫര്‍ഹാന്‍ (20) എന്നിവരെ മുതുവട്ടൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യൂത്ത്കോണ്ഗ്രസ് മണ്ഡലം പ്രസിടണ്ട് ഫവാസ് (28)നെപ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
കോണ്ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കോണ്ഗ്രസ് എ ഗ്രൂപ്പ് നേതാവ് ഹനീഫ പ്രവര്‍ത്തിച്ചിരുന്ന നന്മ ക്ലബ്ബ് അംഗങ്ങളും വിരുദ്ധ ചേരിയിലെ ലിയോണ്‍ ക്ലബ്ബ് പ്രവര്‍ത്തകരും തമ്മിലാണ് അടിയുണ്ടായത്. ഇരു ക്ലബ്ബ് അംഗങ്ങളും പരസ്പരമുണ്ടായ കളിയാക്കലും വാക്കുതര്‍ക്കവും കയ്യാംകളിയില്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം
പുത്തന്‍കടപ്പുറം സെന്ററിലുള്ള ലിയോണ്‍ ക്ലബ്ബിനു മുന്നിലൂടെ റാലി കടന്നു പോവുമ്പോള്‍ റാലിയുടെ പിന്നില്‍ അണിനിരന്നിരുന്ന ഹനീഫ വധക്കേസ് സാക്ഷികള്‍ ഉള്‍പ്പെടെയുള്ള നന്മ ക്ലബ് അംഗങ്ങള്‍ക്ക് നേരെ ലിയോണ്‍ ക്ലബ്ബില്‍ നിന്നും ഇരുമ്പ് പൈപ്പും ആയുധങ്ങളും ഉപയോഗിച്ച് യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫവാസിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് കോണ്ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് അസലമിന്റെ വലതുകാലിന് ഗുരുതരമായ പരിക്കുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.