ചാവക്കാട് : സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സഭവത്തിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് വധശ്രമത്തിനു കേസെടുത്തു. പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ ചാടീരകത്ത് നൗഷാദി (36) നാണ് . ഇന്നലെ രാത്രി 11.30 ഓടെ വെട്ടേറ്റത്.
പുത്തൻ കടപ്പുറം സ്വദേശികളായ നിസാമുദ്ദീൻ, സഹോദരൻ മനാഫ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ബൈക്കിലെത്തിയ ഇരുവരും നൗഷാദിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും സാരമായ പരിക്കേറ്റ നൗഷാദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളും സി പി എം പ്രവർത്തകരാണെന്ന് പറയുന്നു.