കടപ്പുറം : അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 22 ന് നടത്തുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റെഷീദ് സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ കെഎംസിസി ജില്ലാ ട്രെഷറർ പി വി ജലാൽ, മണ്ഡലം നേതാക്കളായ വി എം മുനീർ, മുസ്തഫ വലിയകത്ത്, പഞ്ചായത്ത്‌ ഭാരവാഹികളായ നസീർ പി വി, ഫൈസൽ കടവിൽ, ഇക്ബാൽ പി എം, നിഷാക്ക് കടവിൽ, നാസർ സി ബി, എന്നിവർ പങ്കെടുത്തു.