ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് വി. ചന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ടി.ബി. ദയാനന്ദൻ, ലിജിത് തരകൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ : കണ്ടംകുളങ്ങര ജങ്ഷനിലെ കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തപ്പോൾ