ഗുരുവായൂര്‍: യാത്രക്കാരെ കയറ്റിയതിനെചൊല്ലിയുള്ള തർക്കത്തെതുടർന്ന് അംഗപരിമിതനായ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി. മറ്റം പുളക്കപറമ്പിൽ രമേഷ്(45)നാണ് മർദ്ധനമേറ്റത്. ഇയാൾ ചൂണ്ടൽ സെന്റ്‌ജോസഫ് ആശുപത്രിയൽ ചികിത്സയിലാണ്. ഉച്ചയോടെ കേച്ചേരിയിൽ നിന്ന് ഓട്ടോയിൽ യാത്രക്കാരെ കയറ്റിയതിനെചൊല്ലി കച്ചേരി ആളൂർ വഴി സർവ്വീസ് നടത്തുന്ന ശ്രീഅയ്യപ്പ ബസ്സ് ജീവനക്കാരുമായി തർക്കമുണ്ടായി. തുടർന്ന് ഓട്ടോ ആളൂർ എത്തിയപ്പോഴേക്കും ഒരു സംഘം കാറിലെത്തി  ഓട്ടോതടഞ്ഞ് നിർത്തി രമേശിനെ മർദ്ധിക്കുകയായിരുന്നെന്നാണ് പരാതി. ഓട്ടോ ഡ്രൈവർക്ക് മർദ്ധനമേറ്റതിനെ തുടർന്ന് മറ്റം സെന്ററിലെ ഓട്ടോറിക്ഷകളും തൃശൂർ കച്ചേരി ആളൂർ വഴി സർവ്വീസ് നടത്തുന്ന ബസ്സുകളും പണിമുടക്കി. ഗുരുവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.