mehandi new

ഡൽഹി കേന്ദ്രീകരിച്ച് പണം തട്ടുന്ന മലയാളി സംഘം വീണ്ടും സജീവം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

കടപ്പുറം: ഡൽഹി കേന്ദ്രീകരിച്ച് പണം തട്ടുന്ന മലയാളി സംഘം വീണ്ടും സജീവം. 17000 രൂപയുടെ സ്മാർട്ട് ഫോൺ 3000 രൂപക്ക് വീട്ടിലെത്തിച്ച് നൽകുമെന്ന വാഗ്ദാനത്തിൽ ആകൃഷ്ടനായ കടപ്പുറം സ്വദേശിക്ക് ലഭിച്ചത് നൂറ് രൂപയുടെ വസ്തുക്കൾ.
കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഉമർ കുഞ്ഞാണ് ഡൽഹി മലയാളിയുടെ മോഹന വാക്കുകളിൽ കബളിക്കപ്പെട്ടത്. താങ്കളുടെ മൊബൈൽ നമ്പർ പഴയതായതിനാലാണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടതെന്നും 17000 രൂപയുടെ സ്മാർട്ട് ഫോണാണ് ലഭിച്ചതെന്നുമായിരുന്നു സന്ദേശം. തുടർച്ചായി 7065965775 എന്ന നമ്പറിൽ സന്ദീപ് എന്ന പേരിലുള്ളയാളാണ് ഉമറിനെ വിളിച്ചത്. വ്യാഴാഴ്ച്ചയാണ് തപാലിൽ വി.പി.പിയായി സമ്മാനപ്പൊതിയെത്തിയത്. 3299 രൂപ അടച്ച ശേഷമാണ് ഡൽഹിയിലെ ഗണേശ് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള പൊതി വാങ്ങിയത്. ഹൈന്ദവ മത വിശ്വാസ പ്രകാരമുള്ള അവതാരമായ കൂർമ്മം (ആമ), ശ്രീ ലക്ഷ്മി, ഗണപതി എന്നിവയുടെ രൂപങ്ങളും ചില ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത രണ്ട് ലോക്കറ്റുകളും ചിത്രങ്ങൾ പതിച്ച ഒരു ജോഡി കാൽപാദം. മെതിയടി രൂപവും ശ്രീ ചക്രം പതിച്ച ചെറിയ ഫലകവുമാണ് സ്വർണ്ണ നിറത്തിലാക്കി ചുവന്ന വെൽവെറ്റിൽ നിർമ്മിച്ച ചെറിയ പെട്ടിക്കുള്ളിലുള്ളത്. പെട്ടി തുറന്ന ഉമർകുഞ്ഞിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. പലവട്ടം സന്ദീപ് എന്ന പേരിൽ പരിചയപ്പെടുത്തിയവനേയും വിളിച്ചു നോക്കി. ഇപ്പോൾ ആ നമ്പറും പ്രവർത്തിക്കുന്നില്ല. തന്നെ കബളിപ്പിച്ചതിനെതിരെ പരാതിയുമായി ചാവക്കാട് സി.ഐയെ സമീപിക്കാനാണ് ഉമറിന്റെ തീരുമാനം.
ഇത്തരത്തിൽ കബളിപ്പിച്ചതിന് ഡല്‍ഹി കേന്ദ്രീകരിച്ചു പണം തട്ടുന്ന സംഘാംഗങ്ങളായ രണ്ടുപേരെ കഴിഞ്ഞ വർഷം ആഗസറ്റിൽ പന്തളം പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയുണ്ടായിരുന്നു. 25000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 3000 രൂപയ്ക്ക് വിപിപിയായി വീട്ടിലെത്തിച്ചുതരുമെന്ന് ഫോണിലൂടെ അറിയിച്ച് പണം തട്ടുന്ന സംഘത്തെയാണ് അന്ന് അറസ്റ്റു ചെയ്തത്. ഡല്‍ഹി സുല്‍ത്താന്‍പുരി സരസ്വതിവിഹാര്‍ പര്‍വാന റോഡില്‍ നിത്യാനന്ദ്(41), കമലേഷ് (ജെനു-34) എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ആളുകളുടെ നമ്പരുകള്‍ ശേഖരിച്ച് ടെലി കോളര്‍മാര്‍ക്ക് നല്‍കും. മലയാളത്തിലും തമിഴിലും ഹിന്ദിയിലും സംസാരിക്കാന്‍ മാത്രമായാണ് ഇവർ ജോലിക്കാരായി നിയമിക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.