ചാവക്കാട്: ദേശീയപാതയില്‍ ഒരുമനയൂര്‍ ഒറ്റത്തെങ്ങിന് സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര മേത്തിവീട്ടില്‍ ഷെജീ(26)റിനെയാണ് അറസ്റ്റു ചെയ്തത്. 24-നായിരുന്നു കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ ഷെജീര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മൂന്ന് ബൈക്കുകളിലായി വന്ന് ഇടിക്കട്ടയും മറ്റും ഉപയോഗിച്ച് പാലുവായ് സ്വദേശി തറയില്‍ ഫര്‍സിലി(25)നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ഫര്‍സിലിന്റെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. പ്രതികളുടെ ക്ലബിലെ അംഗങ്ങളുമായി ഫര്‍സില്‍ വഴക്കിട്ടു എന്നാരോപിച്ചായിരുന്നു ആക്രമണം.