Header

ചേറ്റുവ – ചാവക്കാട് റോഡ് സഞ്ചാരയോഗ്യമാക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മഴ മാറിയിട്ടും ചേറ്റുവ -ചാവക്കാട് ദേശീയപാത പൂർണമായും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് സേവ് എൻ എച്ച് ജനകീയ സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. സേവ് എൻ എച്ച് ഉയർത്തിയ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അധികാരികൾ നൽകിയ വാഗ്ദാനം പാലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും, കബളിപ്പിക്കലുമാണ്. റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ച സാഹചര്യമാണിപ്പോഴുള്ളത്. റോഡ് പൂർണമായും തകർന്ന് കിടക്കുന്ന പാലംകടവ് ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ച് റോഡുയർത്തി സഞ്ചാരയോഗ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പിലാക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. മാത്രമല്ല പണി പൂർത്തികരിച്ചെന്ന അവകാശപ്പെടുന്ന ഭാഗങ്ങളിൽ പോലും നല്ല നിലയിൽ ടാർ ചെയ്യാത്തത് മൂലം ചില ഭാഗങ്ങൾ പൊട്ടിപൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ റോഡിൽ അപകടങ്ങൾ ഒരു തുടർകഥയാവുകയാണ്. നിരന്തരം വാഗ്ദാന ലംഘനങ്ങൾ നടത്തി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് ബന്ധപ്പെട്ട അധികാരികൾ ചെയ്യുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ അടിയന്തിര പരിഹാരത്തിന് അധികാരികൾ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി കക്ഷിരാഷ്ട്രിയത്തിനതീതമായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് സേവ് എൻ എച്ച് ജനകീയ സംരക്ഷണ സമിതി നേതൃത്വം നൽകുമെന്നും യോഗം അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.

ചെയർമാൻ ഷറഫുദ്ദീൻ മുനക്കകടവ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി
നൗഷാദ് തെക്കുംപുറം യോഗം ഉൽഘാടനം ചെയ്തു, കൺവീനർ വി പി സുബൈർ, പഞ്ചായത്ത് മെംബർ വി ഹംസക്കുട്ടി, വി യു ഹുസൈൻ, ഗിൽബർട്ട് മുത്തൻമാവ്, എ സി ഷിഹാബ്, ഹുസൈൻ ഹാഷ്മി, പി കെ ഷഹിമോൻ, വി ഖലീൽ സമാൻ, ഫൈസൽ ഉസ്മാൻ, ജെയിസൺ ആളൂർ, ത്വൽഹത്ത് പടുങ്ങൽ, കെ വി അമീർ എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.